'പരിശോധന' നടത്താതെ വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ് കൈക്കലാക്കുന്നവർ ജാഗ്രതൈ; ഇനി ആപ്പിലൂടെ വിവരങ്ങളറിയും; വ്യാജന്മാർക്ക് പിടിവീഴും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പരിശോധന’ നടത്താതെ വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ് കൈക്കലാക്കുന്നവർ ജാഗ്രതൈ; ഇനി ആപ്പിലൂടെ വിവരങ്ങളറിയും; വ്യാജന്മാർക്ക് പിടിവീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 03:21 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെ വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നതിന് തടയിടാൻ പുതിയ സംവിധാനവുമായി മോട്ടോർവാഹന വകുപ്പ്. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് തടയിടാൻ പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ് എന്ന പുതിയ ആപ്പാണ് എംവിഡി അവതരിപ്പിച്ചിരിക്കുന്നത്.പുക പരിശോധനാ കേന്ദ്രം രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ 50 മീറ്റർ ചുറ്റളവിൽ നിന്ന് മാത്രമെ വാഹനത്തിന്റെ ഫോട്ടോ എടുത്ത് പുക പരിശോധന നടത്താൻ സാധിക്കൂ.

നമ്പർ പ്ലേറ്റിന്റെ ഫോട്ടോ, വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. തുടർന്ന് ഇവ ആപ്പിൽ കയറി അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം മാത്രമാകും പരിശോധന ആരംഭിക്കുക. ഈ സമയം ആപ്പ് മുഖേന മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. പുകപരിശോധന കേന്ദ്രങ്ങളിൽ മൂന്ന് ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

പരിശോധനാ കേന്ദ്ര നടത്തിപ്പുകാർ അതത് ജില്ലയിലെ ആർടിഒയ്‌ക്ക് ഫോൺ ഹാജരാക്കുന്ന പക്ഷം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നൽകും. പരിശോധനയ്‌ക്ക് വേണ്ടി വാഹനം എത്തിക്കാതെ നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചു നൽകി സർട്ടിഫിക്കറ്റ് കൈക്കലാക്കുന്ന സ്ഥിതി വർദ്ധിച്ചപ്പോഴാണ് പുതിയ സംവിധാനം എംവിഡി സ്വീകരിച്ചത്.

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശാനുസരണം അംഗീകൃത പുകപരിശോധനാ കേന്ദ്ര നടത്തിപ്പുകാർക്ക് ആപ്പ് പരിചയപ്പെടുത്തി. പുക പരിശോധന സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരെ കഴിഞ്ഞ ദിവസം എംവിഡി നടപടിയെടുത്തിരുന്നു. ജിയോ മാപ്പിംഗ് സംവിധാനമുള്ള ആപ്പ് നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് നിർമ്മിച്ചത്.

Tags: apppollutionCertificate
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies