തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലോട് നാഗരയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അനിൽ കുമാർ (55), ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്.
വീടിനുള്ളിൽ നിന്ന് ദമ്പതികളെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാദ്ധ്യതയാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിതുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.















