പട്ന: ഐഐടി പട്‌നയുടെയും ഐഐഎം ബോധ്ഗയയുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 466 കോടി രൂപ ചെലവഴിച്ചാണ് ഐഐടി പട്‌നയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും മറ്റ് നിരവധി മന്ത്രിമാരും പങ്കെടുത്തിരുന്നു.
ഇവ കൂടാതെ, ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐടി ജമ്മു, ഐഐഐടിഡിഎം കാഞ്ചീപുരം എന്നിവടങ്ങളിലെ പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ, കാൺപൂരിൽ സ്ഥിതി ചെയ്യുന്ന നൂതന സാങ്കേതിക നൈപുണ്യ പരിശീലനത്തിനുള്ള പ്രമുഖ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസിന്റെയും (ഐഐഎസ്), കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ രണ്ട് കാമ്പസുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിർവഹിച്ചു. സംസ്‌കൃത സർവകലാശാലയുടെ രണ്ട് കാമ്പസുകളിൽ ഒന്ന് ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലും മറ്റൊന്ന് ത്രിപുരയിലെ അഗർത്തലയിലുമാണ്.















