മാദ്ധ്യമപ്രവർത്തകരുടെ ജാതി ചോദിച്ച് ആക്രോശിച്ച് രാഹുൽ; അവഹേളനം കേട്ടുനിന്ന ജേർണലിസ്റ്റിനെ മർദ്ദിച്ച് ആൾക്കൂട്ടം; വയനാട് എംപിക്കെതിരെ അതിരൂക്ഷ വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മാദ്ധ്യമപ്രവർത്തകരുടെ ജാതി ചോദിച്ച് ആക്രോശിച്ച് രാഹുൽ; അവഹേളനം കേട്ടുനിന്ന ജേർണലിസ്റ്റിനെ മർദ്ദിച്ച് ആൾക്കൂട്ടം; വയനാട് എംപിക്കെതിരെ അതിരൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

മാദ്ധ്യമപ്രവർത്തകരുടെ ജാതി ചോദിച്ച് അവഹേളിക്കുകയും ആൾക്കൂട്ട മർദ്ദനത്തിന് വിട്ടുകൊടുക്കുകയും ചെയ്ത വയനാട് എംപി രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം. ഉത്തർപ്രദേശിലെ അമേഠിയിൽ വച്ച് ന്യായ യാത്രയുടെ പേരിൽ നടന്ന റാലിക്കിടെയായിരുന്നു കോൺ​ഗ്രസ് നേതാവ് ജാതീയ അധിക്ഷേപം നടത്തിയത്. രാഹുലിന്റെ വാക്കുകൾ കേട്ട കോൺ​ഗ്രസ് അണികൾ മാദ്ധ്യമപ്രവർത്തകനെ തല്ലിച്ചതയ്‌ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സിൽ പ്രചരിച്ചതോടെയാണ് രാഹുലിനെതിരെ വിമർശന ശരങ്ങളുയർന്നത്.

This is insane!

Rahul Gandhi provoking his supporters against journalist by asking his name and caste.

This man has gone crazy and should not be allowed in public place. pic.twitter.com/XESyr8tIWd

— Trupti Garg (@garg_trupti) February 20, 2024

റാലിക്കിടെ ഒത്തുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. മാദ്ധ്യമപ്രവർത്തകന്റെ മുഴുവൻ പേര് പറയാൻ രാഹുൽ ആവശ്യപ്പെട്ടപ്പോൾ ശിവപ്രസാദ് എന്ന് അദ്ദേഹം മറുപടി നൽകി. ഇതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകന്റെ മാലിക്കിന്റെ (ജോലി നൽകിയ വ്യക്തിയുടെ) പേര് പറയാനും ആവശ്യപ്പെട്ടു. എന്നാൽ ഇത് പറയാൻ വിസമ്മതിച്ചതോടെ രാഹുൽ ആക്രോശിച്ചു. പേര് പറയാൻ ആവശ്യപ്പെട്ട് രാഹുൽ വീണ്ടും ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ രാഹുലിന്റെ പ്രസം​ഗം കേട്ടുനിന്ന ജനങ്ങൾ മാദ്ധ്യമപ്രവർത്തകനെ തല്ലാൻ തുടങ്ങി. ഒടുവിൽ അയാളെ മർദ്ദിക്കുന്നത് നിർത്താൻ കോൺ​ഗ്രസ് അണികളോട് രാഹുൽ നിർദ്ദേശിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോൾ മാദ്ധ്യമപ്രവർത്തകനെ അണികൾ വെറുതെ വിടുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രോശിച്ച് പ്രസം​ഗിച്ച രാഹുൽ, ഒബിസിയോ ദളിതോ ആയ വ്യക്തിയല്ല മാദ്ധ്യമപ്രവർത്തകന്റെ മാലിക് എന്നും അവകാശപ്പെട്ടു.

തുടർന്നും രാഹുൽ മാദ്ധ്യമപ്രവർത്തകരുടെ പേര് ചോദിക്കുകയും അവരുടെ മുഴുവൻ പേര് പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പേരിന്റെ അവസാനത്തെ വാക്ക് ആവർത്തിച്ച് പറഞ്ഞ് അവരുടെ ജാതിയെ അധിക്ഷേപിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. മാദ്ധ്യമപ്രവർത്തന മേഖലയിൽ ജോലി ചെയ്യുന്നവരും അവർക്ക് ജോലി കൊടുക്കുന്നവരും ഒബിസി, ദളിത് വിഭാ​ഗത്തിൽ നിന്നുള്ളവരല്ല എന്ന് വരുത്തി തീർക്കാനും അതിലൂടെ ദളിത് വോട്ടുകൾ ചാക്കിലാക്കാനുമാണ് രാഹുൽ അമേഠിയിൽ ശ്രമിച്ചതെന്ന ആക്ഷേപം ശക്തമാകുകയാണ്.

A journalist was attacked by a mob in front of @RahulGandhi just because he was not from the Dalit, SC, or ST communities.

This occurred as a result of Rahul Gandhi's provocation in repeatedly enquiring about his caste. https://t.co/iuOYniBzTG

— Ameet 🇮🇳 (@OckhamRaze) February 20, 2024

ഒബിസി വോട്ടുബാങ്കിന് വേണ്ടി ഒരു മാദ്ധ്യമപ്രവർത്തകനെ ആൾക്കൂട്ട മർദ്ദനത്തിന് വിട്ടുകൊടുത്ത രാഹുലിന്റെ പ്രവൃത്തി അപലപനീയമാണെന്ന പോസ്റ്റുകളും എക്സിൽ നിറയുകയാണ്. രാഹുലിന് ഭ്രാന്ത് പിടിച്ചോയെന്ന ചോദ്യങ്ങളും എക്സിൽ ഉയരുന്നുണ്ട്. മാദ്ധ്യമപ്രവർത്തകരുടെ ജാതി ചോദിച്ച് അവഹേളിച്ച് നിലപാടുകൾ പറയാൻ ശ്രമിക്കുന്നത് ആരോ​ഗ്യപരമായ വിമർശനമല്ലെന്നും മറിച്ച് അധിക്ഷേപമാണെന്നുമാണ് വയനാട് എംപിയോട് ജനങ്ങൾ പ്രതികരിക്കുന്നത്.

Tags: journalistrahulCast
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies