തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഔദ്യോഗികവസതിയിൽ അത്യാധുനിക ഉപകരണങ്ങളോടെ ജിം ഒരുക്കുന്നു. ഫിറ്റ്‌നെസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി നിയമസഭാ സെക്രട്ടറി ടെൻഡർ ക്ഷണിച്ചു.
ആവശ്യമായ ഉപകരണങ്ങളുടെ വിവരണങ്ങൾക്കൊപ്പം കുറഞ്ഞത് മൂന്നുവർഷമെങ്കിലും വാറണ്ടിയും വേണമെന്ന് ടെൻഡറിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്പീക്കറുടെ വസതിയിൽ നിലവിൽ ജിം ഇല്ല.
3 ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാനാണ് ടെൻഡർ. ട്രെഡ്‌മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന്‍ , കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ എന്നിവയാണ് വാങ്ങുന്നത്.
ട്രെഡ്മിൽ 5 എച്ച്പിക്ക് മുകളിലുള്ളതായിരിക്കണം. സമയം, ദൂരം, കലോറി, പവർ, ഹാർട്ട് റേറ്റ് അടക്കമുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എല്‍ഇഡി സ്ക്രീൻ ഉണ്ടായിരിക്കണം. ലെഗ് കെൾ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന് ഉപയോഗിക്കാൻ കഴിയുന്ന ഭാരപരിധി 180 കിലോയ്‌ക്കു മുകളിലായിരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്