തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ജീവനക്കാർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതി നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സപ്ലൈരകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്.
സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. സപ്ലൈകോ-മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ. കഴിഞ്ഞ ദിവസമാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതും.