ലക്നൗ : ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതി ജഡ്ജിയെ അധിക്ഷേപിച്ച അഭിഭാഷകനെതിരെ കേസ് . പോപ്പുലർ ഫ്രണ്ട് അനുഭാവിയായ അഭിഭാഷകൻ ചാന്ദ് പാഷയ്‌ക്കെയ്തിരെയാണ് എസ്ഐ തൻവീർ ഹുസൈൻ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വാരാണസി കോടതി ജഡ്ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ചാന്ദ് പാഷ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടാണ് വിവാദം . വ്യാസ് ജി തഹ്ഖാനയിൽ ഹിന്ദുക്കളെ ആരാധിക്കാൻ അനുവദിച്ച ജഡ്ജിയേയും, ആർ എസ് എസിനെയും ചേർത്താണ് ചാന്ദ് പാഷയുടെ പോസ്റ്റ്.
ഇതു സംബന്ധിച്ച് രാംനഗറിലെ അഭിഭാഷകർ ചാന്ദ് പാഷയ്‌ക്കെതിരെ ഇജൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ജില്ലയിലെ അഡ്വക്കേറ്റ്സ് അസോസിയേഷനിൽ നിന്ന് പാഷയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് യോഗം വിളിച്ചപ്പോൾ അതിലും തർക്കമുണ്ടായി. ഈ യോഗം പാഷ അലങ്കോലപ്പെടുത്തിയെന്നാണ് ആരോപണം.
പാഷയും അനുയായികളും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചതെന്ന് അഭിഭാഷകർ ആരോപിച്ചു. ഇതിന് പിന്നാലെ പാഷയുടെ സഹപ്രവർത്തകൻ റഫീഖ് ഖാൻ പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ പരാതി നൽകി. സംഭവത്തിൽ 10 അഭിഭാഷകർ ഉൾപ്പെടെ 40 പേർക്കെതിരെ ഇജൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ തൻവീർ ഹുസൈൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു.















