ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബോളിവുഡ് അഭിനേത്രികളെ പരിചയപ്പെടാം..
ഐശ്വര്യറായ്:

രാജ്യത്തെ ഏറ്റവും സമ്പന്നയായ നടിമാരിൽ ഒന്നാമതാണ് ഐശ്വര്യയുടെ സ്ഥാനം. 1994ലെ ലോകസുന്ദരിക്ക് ഇന്ന് ഏകദേശം 800 കോടി രൂപയുടെ സമ്പത്തുണ്ട്. L’Oréal, Longines എന്നീ ബ്രാൻഡുകൾക്ക് വേണ്ടി നടത്തിയ എൻഡോഴ്സമെന്റുകളിലൂടെ കോടികൾ സമ്പാദിക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.
പ്രിയങ്ക ചോപ്ര:

ഏകദേശം 600 കോടി രൂപയുടെ സ്വത്തുവകകൾ പ്രിയങ്കയ്‌ക്കുണ്ട്. വിവിധ ടെക്ക് കമ്പനികൾ, റെസ്റ്റോറന്റുകൾ, സൗന്ദര്യ ഉത്പന്നങ്ങൾ എന്നിവയിൽ നടത്തിയ നിക്ഷേപങ്ങളിലൂടെയാണ് താരം കൂടുതൽ സ്വത്തുക്കളും സമ്പാദിച്ചിരിക്കുന്നത്.
ആലിയാ ഭട്ട്:

നടി ആലിയക്ക് ഏകദേശം 550 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. തുണികളുടെ ബ്രാൻഡുകളിലും മറ്റുമാണ് നടിക്ക് നിക്ഷേപങ്ങൾ ഉള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം വരുമാനമുള്ള നടി കൂടിയാണ് ആലിയ.
ദീപികാ പദുക്കോൺ:

550 കോടി രൂപയാണ് ദീപികയുടെ സമ്പത്ത്. സ്കിൻ കെയർ ഉത്പന്നങ്ങളുടെ ബ്രാൻഡുകളിലാണ് കൂടുതൽ നിക്ഷേപവും. നിലവിൽ സജീവരായ ബോളിവുഡ് നടിമാരിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന ഒരാൾ കൂടിയാണ് ദീപിക.
കരീനാ കപൂർ:

458 കോടി രൂപയാണ് കരീനയുടെ സമ്പാദ്യം. അഭിനയ ജീവിതത്തിൽ നിന്ന് കൂടാതെ സ്കിൻ കെയർ ഉത്പന്നങ്ങളുടെ എൻഡോഴ്സമെന്റുകളിലൂടെയും താരം കോടികൾ സമ്പാദിച്ചിട്ടുണ്ട്.
കത്രീന കൈഫ്:

ബോളിവുഡ് താരമായ കത്രീനയുടെ ആസ്തി ഏകദേശം 256 കോടി രൂപയാണ്. സിനിമകളും വിവിധ ബ്രാൻഡുകളുമായി ചേർന്നുള്ള എൻഡോഴ്സ്മെന്റുമാണ് പ്രധാന സ്രോതസ്സ്.
അനുഷ്കാ ശർമ്മ:

രണ്ട് കുട്ടികളുടെ അമ്മയായ അനുഷ്ക 255 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയാണ്. പ്രൊഡക്ഷൻ ഹൗസ്, സ്വന്തം ക്ലോത്തിംഗ് ബ്രാൻഡ് എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ.
മാധുരീ ദീക്ഷിത്:

രാജ്യത്തെമ്പാടുമുള്ളവരുടെ പ്രിയങ്കരിയായ മാധുരിക്ക് നിലവിൽ 250 കോടി രൂപയുടെ ആസ്തിയുണ്ട്. റിയാലിറ്റി ഷോകളിൽ വിധികർത്താവായി എത്തിയും ബ്രാൻഡുകളുടെ എൻഡോഴ്സ്മെന്റുകളിലൂടെയും പരസ്യ ചിത്രങ്ങളും ഡാൻസ് അക്കാദമിയുമൊക്കെയാണ് താരത്തിന്റെ വരുമാന സ്രോതസ്സ്.
കാജോൾ:

ഭാരതീയർക്ക് അന്നും ഇന്നും എന്നും പ്രിയങ്കരിയാണ് കാജോൾ. താരത്തിന് 235 കോടി രൂപയുടെ ആസ്തിയുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, പരസ്യ ചിത്രങ്ങൾ എന്നിവയിലൂടെയാണ് താരം നിലവിൽ പണം സമ്പാദിക്കുന്നത്.
റാണി മുഖർജി:

205 കോടി രൂപയുടെ സ്വത്തുവകകളാണ് റാണി മുഖർജിക്കുള്ളത്. വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചും സിനിമയിലേക്ക് തിരിച്ചുവന്നും താരം പണം സമ്പാദിക്കുന്നുണ്ട്.















