ഡെറാഡൂൺ: ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ-2025 ക്യാമ്പെയ്ന് കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിലെ ചീഫ് സേവക് സദനിലാണ് രക്തദാന ക്യാമ്പ് നടന്നത്. ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം രക്തദാന ക്യാമ്പിൽ പങ്കെടുത്ത യുവാക്കളുമായി ധാമി
സംവദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
സ്വമേധയയാണ് യുവാക്കൾ രക്തദാനം ചെയ്യുന്നതെന്നും രക്തദാനം മഹത്തായ ദാനമാണെന്നും ധാമി പറഞ്ഞു. ഒരു മനുഷ്യന്റെ ജീവിതത്തിനും ജീവനും വേണ്ടിയുള്ളതാണ് രക്തദാനം. സംസ്ഥാനത്തെ യുവാക്കളെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കുക എന്നതാണ് ഈ ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ ക്യാമ്പെയ്നിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.