മുൻ പങ്കാളിക്കെതിരെ പരാതിയുമായി ട്രാൻസ് വുമൺ. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് തന്നെ നിർബന്ധിച്ച പങ്കാളി, സർജറി പൂർത്തിയായ ശേഷം തന്നെ വഞ്ചിച്ചുവെന്നാണ് ട്രാൻസ് വുമണിന്റെ പരാതി. ഇൻഡോർ സ്വദേശിയായ ട്രാൻസ് ജെൻഡറാണ് പരാതിയുമായി രംഗത്തുവന്നത്. ആൺകുട്ടിയ ജനിച്ച ഇവർ 2021ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടയാണ് പങ്കാളിയെ കണ്ടുമുട്ടുന്നത്.
ശേഷം ഇരുവരും വൃന്ദാവനിൽ നേരിട്ടു കാണുകയും അദ്ദേഹം പ്രണയം പറയുകയും ചെയ്തു. തുടർന്ന് തന്നെ കാണാൻ സ്ത്രീകളെ പോലെയാണെന്നും ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും നിർബന്ധിച്ചു. 2022 ജൂലൈയിൽ സർജറിക്ക് വിധേയായി. എന്നാൽ ഇതിന് പിന്നാലെ അവൻ ബന്ധത്തിൽ നിന്ന് പിന്മാറി. താഴ്ന്ന ജാതിയിൽപ്പെട്ടതാണും കുട്ടികൾ ഉണ്ടാവില്ലെന്നും ചൂണ്ടാക്കാട്ടിയാണ് തന്നെ വഞ്ചിച്ചത്.
രണ്ടര വർഷമായി തനിക്കൊപ്പം ജീവിക്കുന്ന നിനക്ക് ഇപ്പോഴാണോ ഞാൻ താഴ്ന്ന ജാതിയിൽപ്പെട്ടതാണെന്ന ചിന്തയുണ്ടായത്. എന്റെ ശരീരവും മുഖവും നിനക്ക് വേണ്ടിയാണ് മാറ്റിയത്. ആ വേദനകളെല്ലാം സഹിച്ചതും നിനക്ക് വേണ്ടിയായിരുന്നു. നീ എന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു- അവർ പറഞ്ഞു. യുവാവിനെതിരെ ഐപിസി 377 സെക്ഷൻ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.