ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി 15-കോടി തട്ടാൻ ശ്രമിച്ച യുവതിയെ പിടികൂടി. നികിത ഷാം എന്ന കിമായ കപൂർ ആണ് അറസ്റ്റിലായത്. അന്ധേരി സ്വദേശിയായ വ്യവസായിയെ ആണ് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. പേഴ്സണൽ സെക്രട്ടറിയുടെ ജോലി തേടിയെത്തി യുവതി, പതിയെ ഹോട്ടലുടമയുമായി അടുത്ത് അയാളുടെ വിശ്വാസം നേടിയെടുത്തു. പിന്നാലെ വിവിധ കാര്യങ്ങൾ പറഞ്ഞു ഇയാളിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി.
ജനുവരിയിൽ വ്യവസായിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഇവർ മയക്കുമരുന്ന് കലർത്തി ചായ കുടിക്കാൻ നൽകി. ശേഷം നഗ്നനാക്കി ശരീരിക ബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ പകർത്തി. തുടർന്ന് 15 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ വീഡിയോ കുടുംബത്തിനും സോഷ്യൽ മീഡിയയിലും പങ്കിടുമെന്ന് ഭീഷണി മുഴക്കിയതോടെ വ്യവസായി ഭയന്നു.
പീഡന പരാതി നൽകി കുടുക്കുമെന്നും അറിയിച്ചു. ഭീഷണിപ്പെടുത്തൽ തുടർന്നതോടെ ഇരയായ വ്യവസായി അമ്പോലി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ച പോലീസ് ഇത് സത്യമാണെന്ന് മനസിലാക്കി, യുവതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയൽ ഹാജരാക്കിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.















