ഇന്ത്യ-പാക് യുദ്ധത്തിന്റെ ബാക്കിപത്രം; അര നൂറ്റാണ്ടിനിപ്പുറം പാകിസ്താൻ അന്തർവാഹിനി ‘ഘാസി’യുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് ഭാരതീയ നാവികസേന

Published by
Janam Web Desk

1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ വിശാഖപട്ടണം തീരത്ത് മുങ്ങിയ പാകിസ്താൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് ഭാരതീയ നാവികസേന. ഡീപ് സബ്മെർജൻസ് റെസ്ക്യൂ വെഹിക്കിൾ (ഡിഎസ്ആർവി) ആണ് അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം പാക് അന്തർവാഹിനിയായ പിഎൻഎസ് ഘാസിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

തീരത്ത് നിന്ന് ഏകദേശം രണ്ടര കിലോമീറ്ററോളം അകലെ 100 മീറ്റർ താഴ്ചയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നേരത്തെ അമേരിക്കൻ നേവിയുടെ ഭാ​ഗമായിരുന്നു പിഎൻഎസ് ഘാസി. വിശാഖപട്ടണം തീരത്ത് മുങ്ങിയ അന്തർവാഹിനിയിൽ 11 ഉദ്യോഗസ്ഥരും 82 നാവികരും ഉൾപ്പടെ 93 പേരാണ് ഉണ്ടായിരുന്നത്. അതിദാരുണമായി ജീവൻ പൊലിഞ്ഞവരോടുള്ള ആദര സൂചകമായി ഇന്ത്യൻ നാവികസേന അന്തർവാഹിനിയുടെ ഭാഗങ്ങൾ പുറത്തെടുത്തു. 1972-ൽ ബംഗ്ലാദേശ് രൂപീകരണത്തോടെയാണ് ഇന്ത്യ-പാക് യുദ്ധത്തിന് അറുതി വന്നത്.

1971 നവംബർ 14-ന് പാകിസ്താനിലെ കറാച്ചിയിൽ നിന്നാണ് പിഎൻഎസ് ഘാസി പുറപ്പെട്ടത്. ഇന്ത്യൻ ഉപദ്വീപിന് ചുറ്റും 4,800 കിലോമീറ്റർ സഞ്ചരിച്ച് ഒടുവിൽ വിശാഖപട്ടണത്തിലെത്തി. ആക്സ്മികമായി കപ്പൽ മുങ്ങുകയായിരുന്നു. ഇതിന് പുറമേ ജപ്പാൻ കപ്പലും വിശാഖപട്ടണം തീരത്ത് മുങ്ങിയിരുന്നു.

Share
Leave a Comment