ഡെറാഡൂൺ: ഹൽദ്വാനിയിൽ കലാപമുണ്ടാക്കിയ ഇസ്ലാമിസ്റ്റുകൾക്ക് എഐഎംഐഎം നേതാവ് സൽമാൻ ഖാൻ പണം വിതരണം ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. ഹൽദ്വാനിയിൽ അനധികൃത മദ്രസ പൊളിച്ചതിനെ തുടർന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിൽ കലാപമുണ്ടായിരുന്നു. പ്രദേശത്തെ തെരുവകളിലൂടെ നടന്ന് പണം നൽകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതൊടെ ഹൽദ്വാനിയിൽ നടന്ന കലാപത്തിൽ എഐഎംഐഎം നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ് പോലീസ്.
സ്ഥിരം കുറ്റവാളിയായ സൽമാൻ ഖാൻ അടുത്തിടെയാണ് ഹൈദരാബാദ്
പോലീസിന്റെ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങിയത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന പണം സ്വരൂപിച്ച് ദേശവിരുദ്ധ പ്രവർത്തനത്തിനാണ് ഇയാൾ ഉപയോഗിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഹൈദരാബാദ് യൂത്ത് കറേജ് എന്ന എൻജിഒ സ്ഥാപിച്ചായിരുന്നു ഫണ്ട് ശേഖരണം. സംഘടനയ്‌ക്കെതിരെ പരാതി വ്യാപകമായതൊടെ ഹൈദരാബാദ് പോലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജ്ലിസ് ബച്ചാവോ തെഹ്രീക്കിന്റെ (എംബിടി) പ്രവർത്തിച്ചിരുന്ന ഇയാൾ കഴിഞ്ഞ ഒക്ടോബർ 23-നാണ് അക്ബറുദ്ദീൻ ഒവൈസിയുടെ സാന്നിധ്യത്തിൽ എഐഎംഐഎം ചേർന്നത്. ഹൽദ്വാനി കലാപവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങൾ പങ്കുവെച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.