1993 ൽ കാസർകോട് ബദിയടുക്ക ദേവലോകത്ത് നടന്ന ഒരു കൊലപാതക കേസിനെ ആസ്പദമാക്കി പിവി ഷാജികുമാർ എഴുതിയ ‘സാക്ഷി’ എന്ന കഥ സിനിമയാകുന്നു. നവാഗതനായ രാഹുൽ ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ് നായകനാകും. കോമഡി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
പിവി ഷാജികുമാർ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. കാസർകോഡും മംഗലാപുരവുമായിരിക്കും ചിത്രത്തിന്റെ ലൊക്കേഷൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തൻപണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ് പിവി ഷാജികുമാർ. സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റ് ആയിരുന്നു രാഹുൽ ശർമ്മ.















