ആലപ്പുഴ: പതിമൂന്ന് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ മൂന്ന് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് അദ്ധ്യാപകരുടെ മൊഴി രേഖപ്പെടുത്തും.
കേസ് വിശദമായി അന്വേഷിക്കുന്നതിന് എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ആത്മഹത്യാ പ്രേരണ ഉണ്ടായിട്ടുണ്ടെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.
ഈ മാസം 15-നാണ് കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ പ്രജിത്ത് വീട്ടിൽ തൂങ്ങിമരിച്ചത്. പിടി അദ്ധ്യാപകന്റെ ശിക്ഷാ നടപടിയിൽ മനംനൊന്ത് ജീവനൊടുക്കിതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.