കോഴിക്കോട്: തിരുവമ്പാടിയിൽ വെടിയുണ്ടകളുമായി യുവാവ് അറസ്റ്റിൽ. സംഭവത്തിൽ പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് അറസ്റ്റ് ചെയ്തത്. തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ആയുധ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നായാട്ട് ആവശ്യത്തിനായാണ് വെടിയുണ്ടകൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.















