തൃശൂർ: മലക്കപ്പാറയിൽ ഊര് മൂപ്പന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം. വീരൻകുടി ഊരിലെ ഊര് മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായാണ് പരാതി. വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ വനവാസികൾ മലക്കപ്പാറയ്‌ക്ക് സമീപം കുടിൽ കെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടത്തെ കുടിൽ പൊളിച്ചു നീക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൂപ്പനെമർദ്ദിച്ചത്. പരിക്കേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.