മോദി സർക്കാരിന് കീഴിൽ കമ്യൂണിസ്റ്റ് ഭീകര ആക്രമണങ്ങളിൽ 52 ശതമാനം കുറവുണ്ടായി; വികസന പ്രവർത്തനങ്ങളിലൂടെ ഭീകരവാദത്തിന്റെ അടിവേര് അറുത്തുവെന്ന് അമിത് ഷാ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മോദി സർക്കാരിന് കീഴിൽ കമ്യൂണിസ്റ്റ് ഭീകര ആക്രമണങ്ങളിൽ 52 ശതമാനം കുറവുണ്ടായി; വികസന പ്രവർത്തനങ്ങളിലൂടെ ഭീകരവാദത്തിന്റെ അടിവേര് അറുത്തുവെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 07:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ 52 ശതമാനവും മരണനിരക്ക് 69 ശതമാനവും കുറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2004-14നെ അപേക്ഷിച്ച് 2014-2023 വർഷങ്ങളിൽ മോദി സർക്കാരിന് ഇത്തരത്തിലുള്ള ചുവപ്പ് ഭീകരതയ്‌ക്ക് കടിഞ്ഞാൺ ഇടാൻ സാധിച്ചതായും അമിത് ഷാ വ്യക്തമാക്കി. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി യോജിച്ച് പ്രവർത്തിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളെ ശക്തിപ്പെടുത്തിയത്, കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ലഭിക്കുന്ന ഫണ്ടിംഗ് തടഞ്ഞത്, കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് സഹായകമായി. കമ്യൂണിസ്റ്റ് ഭീകരവാദത്തിന് സുരക്ഷാ സേന നൽകിയ തിരിച്ചടികളിലൂടെ ചുവപ്പ് ഭീകരത അതിന്റെ അന്ത്യനാളുകളിൽ എത്തിയിരിക്കുകയാണെന്നും അമിത് ഷാ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

കമ്യൂണിസ്റ്റ് ഭീകരരെ കൈകാര്യം ചെയ്യുന്നതിൽ സൈനികർ ഉറച്ച നിലപാടുകളാണ് സ്വീകരിച്ചത്. ആരോഗ്യ പരിരക്ഷയും, വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി കൊണ്ട് കമ്യൂണിസ്റ്റ് ഭീകര മേഖലകളിൽ താമസിക്കുന്ന സാധാരണക്കാരെ മോദി സർക്കാർ വിശ്വാസത്തിലെടുത്തു. ഭീകരവാദത്തെ ചെറുക്കാനുള്ള പ്രധാനമന്ത്രിയുടെ നയങ്ങൾക്കാണ് എന്നും നന്ദി പറയേണ്ടത്. ഇതിനായി സംസ്ഥാന സർക്കാരുകളേയും കേന്ദ്രം ഒപ്പം കൂട്ടി, പ്രദേശത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഇതോടെ ഭീകരർക്ക് അവരുടെ അടിത്തറ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും” അമിത് ഷാ വ്യക്തമാക്കി.

ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകൾ നേരത്തെ 96 ആയിരുന്നെങ്കിൽ ഇന്നത് 45 ആയി കുറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രമായിരുന്ന 90ഓളം ഇടങ്ങളിൽ 5000 പോസ്റ്റ് ഓഫീസുകൾ സ്ഥാപിച്ചു. 30 ജില്ലകളിലായി 1298 ബാങ്ക് ശാഖകളും, 1348 എടിഎമ്മുകളും ആരംഭിച്ചു. 2690 കോടി രൂപ ചെലവിൽ 4885 മൊബൈൽ ടവറുകൾ നിർമിച്ചു. 10,718 കോടി രൂപ ചെലവിൽ 9356 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. 121 ഏകലവ്യ റസിഡൻഷ്യൽ സ്‌കൂളുകളും 43 ഐടിഐകളും 38 നൈപുണ്യ വികസന കേന്ദ്രങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളിൽ ഇക്കാലയളവിൽ സ്ഥാപിച്ചതായും അമിത് ഷാ കൂട്ടിച്ചേർത്തു.

 

Tags: Amit ShahFEATURED2naxalism
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies