ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. മികച്ച വിജയം നേടിയ ചിത്രത്തിന് പിന്നാലെ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയും താരം പങ്കുവച്ചിരുന്നു. ഫെബ്രുവരി 7 നായിരുന്നു വിക്രാന്ത് മാസിക്കും ഭാര്യ ശീതൾ ഠാക്കൂറിനും ആദ്യത്തെ കൺമണി പിറന്നത്.
ഇപ്പോഴിതാ കുഞ്ഞിന്റെ പേര് പങ്കുവച്ചിരിക്കുകയാണ് താരം.’ വരദാൻ’ എന്നാണ് മകന്റെ പേര്. സമൂഹമാദ്ധ്യമങ്ങളിലൂടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം. ‘ എല്ലാ അനുഗ്രഹവും ലഭിച്ച അവന് ഞങ്ങൾ വരദാൻ എന്ന് പേര് നൽകി’. വിക്രാന്ത് മാസി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്.















