വയനാട്: വന്യജീവി ആക്രമണങ്ങൾ ഒഴിയാതെ വയനാട്. പനവല്ലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കൂളിവയൽ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തടിക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ പോയതായിരുന്നു ബീരാൻ. ഇതിനിടയിൽ ഓടി വന്ന കാട്ടുപോത്ത് ബീരാനെ കുത്തി മറിച്ചിടുകയും ചവിട്ടുകയും ചെയ്തു. ഇയാളുടെ മുഖത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാർദ്ദനന് രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ് കിടന്നിരുന്ന ബീരാനെ സുഹൃത്തും സമീപവാസികളും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















