മുംബൈ: 2022-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗരത്തിലുടനീളം ക്ഷയരോഗ കേസുകളിൽ 13.42 ശതമാനം വർദ്ധനവ് ഉണ്ടായതായി ബിഎംസിയുടെ ആരോഗ്യ വകുപ്പ് അറിയിച്ചു. 2022-ൽ 56,113 ടിബി കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷം 63,644 കേസുകളായി ഉയർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2023 നവംബർ 20നും ഡിസംബർ 7നും ഇടയിലുള്ള ക്യാമ്പയിനിൽ 49 ലക്ഷം ആളുകളെ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 14,965 ടിബി കേസുകൾ കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.