ഗാന്ധിഗഗർ: സമുദ്രത്തിനടിയിലെ ദ്വാരക നഗരം ദർശിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകാധിഷ് ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദർശനം നടത്തിയതിന് ശേഷമായിരുന്നു സ്കൂബാ ഡൈവിലൂടെ കടലിനടിയിലെ ദ്വാരകാ നഗരം ദർശിച്ചത്. ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം തനിക്ക് ലഭിച്ച സൗഭാഗ്യത്തെക്കുറിച്ച് വിവരിച്ചു.
To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri Krishna bless us all. pic.twitter.com/yUO9DJnYWo
— Narendra Modi (@narendramodi) February 25, 2024
“എന്നോടൊപ്പം ഇനിയെന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങളാണ് ഇന്നെനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക നഗരത്തെ ദർശിക്കാൻ സാധിച്ചു. സമുദ്രത്തിനടിയിലുള്ള ദ്വാരക നഗരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകർ നിരവധി വസ്തുതകൾ എഴുതിയിട്ടുണ്ട്. ലോകത്തിന്റെ നെറുകയോളം ഉയർന്നുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും അതിമനോഹരമായ കവാടങ്ങളും നിറഞ്ഞതായിരുന്നു ദ്വാരക നഗരമെന്ന് നമ്മുടെ എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ നിർമ്മിച്ച നഗരമാണിത്. ആഴക്കടലിലേക്ക് സഞ്ചരിച്ച് അവിടെയെത്തിയപ്പോൾ ആ ദൈവികത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ദ്വാരകാധിഷന്റെ മുന്നിൽ പ്രണാമം അർപ്പിച്ചു. മയിൽപ്പീലിയുമായാണ് ഞാൻ അവിടേക്ക് പോയത്. ഭഗവാന്റെ പാദങ്ങളിൽ ആ പീലികൾ ഞാൻ സമർപ്പിച്ചു. പുരാതന ദ്വാരക നഗരത്തിൽ പോകണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. വലിയ ആകാംക്ഷയിലായിരുന്നു ഞാൻ. ഇന്ന് അവിടെയെത്തി പുരാതന നഗരിയിലെ ശേഷിപ്പുകളിൽ സ്പർശിക്കാൻ കഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. – ദ്വാരകയിലെ ജനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Dwarka, Gujarat: PM Modi says, "Today, I experienced those moments with will stay with me forever… I went deep in the sea and did 'Darshan' of the ancient Dwarka city. Archeologists have written a lot about the Dwarka city hidden underwater. In our scriptures also, it… pic.twitter.com/7ILGrL16Va
— ANI (@ANI) February 25, 2024
നാവികസേനയുടെ മുങ്ങൽ വിദഗ്ധരോടൊപ്പമായിരുന്നു പ്രധാനമന്ത്രി പുരാതന ദ്വാരക നഗരി സന്ദർശിച്ചത്. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. സ്കൂബാ ഡൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് എക്സിൽ പങ്കുവച്ചിരിക്കുന്നത്.















