പിതാമഹൻ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ബാല. നടൻ സൂര്യയോടൊപ്പം നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളായിരുന്നു ബാല ചെയ്തത്. പിതാമഹന് ശേഷം ബാലയും സൂര്യയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു.
‘വണങ്കാന്‍’ എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. എന്നാൽ പിന്നീട് സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ചിത്രത്തിൽ നിന്നും സൂര്യ പിന്മാറിയതെന്ന കാരണം പറയുകയാണ്
സിനിമ മാദ്ധ്യമപ്രവർത്തകൻ ചെയ്യാര്‍ ബാലു.
‘തന്റെ ക്രിയേറ്റീവ് സ്പേസിൽ ആർക്കും പ്രവേശനം നൽകാത്ത സംവിധായകനാണ് ബാല. ഒരു തരത്തിലും അഭിനേതാക്കളോട് കഥപോലും പറയാറില്ല. തനിക്ക് ആവശ്യമുളളത് അഭിനയിപ്പിച്ചെടുക്കും. പിതാമഹന് ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, ബാല നടൻ സൂര്യയെ വലിയൊരു നടനെന്ന തരത്തിലോ, നിർമ്മാതാവ് എന്ന തരത്തിലോ അല്ലായിരുന്നു കണ്ടത്. ഷൂട്ടിംഗ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടാനും പറഞ്ഞിരുന്നു. അത് ചെയ്യിക്കുന്നു ഇത് ചെയ്യിക്കുന്നു. പക്ഷെ, കഥ എന്താണെന്ന് പറഞ്ഞിരുന്നില്ല.
ഒടുവിൽ സൂര്യ നേരിട്ട് ചോദിക്കുകയാണ് ചെയ്തത്. കഥയെന്താണെന്ന്, ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ കൂടിയാകാം അത് സൂര്യ ചോദിച്ചത്. ഇതായിരുന്നു ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ വർദ്ധിച്ചത്. പിറ്റേ ദിവസം മുതല്‍ പ്രശ്നം വർദ്ധിച്ചു. ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല നടത്തിച്ചു.’- ചെയ്യാർ ബാലു പറഞ്ഞു.















