കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഭയക്കുന്നുണ്ടെന്നും, അയാൽ പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമുള്ള ആരോപണവുമായി ബിജെപി എംപി ദിലീപ് ഘോഷ്. ഒരു മാസത്തിലധികമായി ഒളിവിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖിന് ബംഗാൾ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
” മമത ബാനർജി നേതൃത്വം കൊടുക്കാതെ സർക്കാർ വിചാരിക്കാതെ ഷാജഹാൻ ഷെയ്ഖിനെ ഒരിക്കലും പിടിക്കാനാകില്ല. കാരണം അയാൾ പാർട്ടിക്ക് വേണ്ടി പണവും വോട്ടുകളും നൽകുന്നു. സിബിഐയെ നയിക്കുന്ന ഡിജി എവിടെ നിന്ന് ഷാജഹാനെ പിടികൂടും. കഴിഞ്ഞ ദിവസം കുറച്ച് മണിക്കൂറുകളിൽ ഡിജിയെ കാണാതായിരുന്നു. കാരണം അയാൾ ഷാജഹാൻ ഷെയ്ഖിനെ കാണാൻ പോയിരിക്കുകയായിരുന്നു. ഒരു രീതിയിലും ഭയക്കേണ്ടതില്ലെന്ന ഉറപ്പ് നൽകിയാണ് ഡിജി മടങ്ങിയത്. ജനങ്ങളുടെ രോഷം ഭയന്നാണ് അയാൾ എഒരിക്കൽ പോലും സന്ദേശ്ഖാലി സന്ദർശിക്കാൻ തയ്യാറാകാത്തതെന്നും” ദിലീപ് ഷോഘ് ആരോപിച്ചു.
അതേസമയം ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയിലെ ബെർമജൂറിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. പ്രതിഷേധത്തിന് പിന്നാലെ തൃണമൂൽ നേതാവ് അജിത് മെയ്തിയെ അഞ്ചൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായിയായ അജിത് മെയ്തിക്ക് സന്ദേശ്ഖാലിയിൽ ഭൂമി തട്ടിയെടുക്കലിൽ പങ്കുണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്.















