തൃശൂർ: മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാ- സാംസ്‌കാരിക പ്രവർത്തകരുമായുളള മുഖാമുഖത്തനിടയിലായിരുന്നു ഷിബു ചക്രവർത്തിയോട് പരസ്യമായി ദേഷ്യപ്പെട്ടത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിൽ ഉയർത്തുന്നതു സംബന്ധിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
‘നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് 10 വർഷമായി. കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ ഇത് ഓടുന്നില്ല. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ, ചുരുങ്ങിയത് കൽക്കട്ട സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് പോലെയെങ്കിലും അതിനെ വളർത്താൻ നമുക്ക് ആകില്ലേ, അത്തരത്തിൽ ഒരു ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതായിരുന്നു ഷിബു ചക്രവർത്തി പറഞ്ഞത്.
ഇതിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. ‘അഭിപ്രായം പറയാൻ അവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ’ എന്നാണ് മുഖ്യമന്ത്രിയുടെ പ്രതീകരണം.
ലുലു കൺവെൻഷൻ സെന്ററിലാണ് മുഖ്യമന്ത്രിയും കലാ സാംസ്‌കാരിക പ്രവർത്തകരും തമ്മിലുള്ള മുഖാമുഖം നടന്നത്. പരിപാടിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു















