വാരണാസി : ജ്ഞാൻവാപിയിൽ ഹിന്ദുവിശ്വാസികൾക്ക് പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ .
‘ ഹൈക്കോടതിയുടെ ഉത്തരവിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു . 1993 വരെ ഹിന്ദുക്കൾ ജയത്-ഇ-ഷൈഖാനയിൽ ആരാധന നടത്തിയിരുന്നതിനാൽ ഇത് ശരിയായ തീരുമാനമാണ് . സാധുവായ ഉത്തരവില്ലാതെയാണ് അന്ന് പൂജ നിർത്തിവച്ചത് . ‘ അദ്ദേഹം പറഞ്ഞു.
മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താൽ സുപ്രീം കോടതിയിൽ കേവിയറ്റ് ഫയൽ ചെയ്യുമെന്ന് ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. അവർക്ക് (മുസ്ലീം പക്ഷത്തിന്) സുപ്രീം കോടതിയെ സമീപിക്കാം, പക്ഷേ ഞങ്ങളും എതിർക്കാൻ തയ്യാറാണ് – വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ജനുവരി 31-നാണ് ജ്ഞാൻവാപി തർക്ക മന്ദിരത്തിലെ വ്യാസ് തെഹ്ഖാനയിൽ ഹൈന്ദവർക്ക് പ്രാർത്ഥന നടത്താമെന്ന് വാരാണാസി കോടതി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്ത് പള്ളികമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന് വന്നത് .















