ഇടുക്കി: ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളിയിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വയസുള്ള ഇതര സംസ്ഥാന പെൺകുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികളാണ് പെൺകുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യ പരിശോധനക്ക് ശേഷം കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.















