അപ്രതീക്ഷ ഹിറ്റായി മാറിയിരിക്കുകയാണ് ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെതായി ഏറ്റവും പുതിയൊരു അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം മറുഭാഷയിൽ റിലീസിന് ഒരുങ്ങുകയാണ്.
തെലുങ്കിൽ പ്രേമലു ഉടൻ റിലീസ് ആകുമെന്നും സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയെന്നുമാണ് റിപ്പോർട്ട്. ഒടിടി പ്ലേ റിപ്പോർട്ടനുസരിച്ച് വൻ തുകയ്‌ക്കാണ് കാർത്തികേയ ചിത്രത്തിന്റെ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് എട്ടിനായിരിക്കും പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുക.
മൂന്ന് കോടി ബജറ്റിൽ ഒരുങ്ങിയ റൊമാന്റിക് എന്റർടെയ്നർ ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. ആഗോള ബോക്സോഫീസിൽ ചിത്രം 60 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞെന്നാണ് സൂചന. ചിത്രത്തിൽ നസ്‍ലിനും മമിതയ്‌ക്കും ഒപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാനവേഷത്തിൽ എത്തിയിരുന്നു.















