പത്തനംതിട്ട: പരുമല പമ്പ കോളേജിലെ എസ്എഫ്ഐ അക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകരെ അധിക്ഷേപിച്ച സംഭവത്തിൽ സിപിഎം നേതാവ് വൈശാഖനെതിരെ കേസെടുക്കണമെന്ന് കോടതി. വൈശാഖനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മാവേലിക്കര കോടതിയുടേതാണ് ഉത്തരവ്.
കൊല്ലപ്പെട്ട അനുവിന്റെ അച്ഛൻ ശശി പിസി സമർപ്പിച്ച ഹർജിയിലാണ് മാവേലിക്കര കോടതിയുടെ ഇടപെടൽ. വർഷങ്ങൾക്കിപ്പുറവും സിപിഎം വേട്ടയാടാൻ തുടരുന്നുവെന്ന് കാണിച്ചാണ് അനുവിന്റെ പിതാവ് ഹർജി സമർപ്പിച്ചത്.
2023 മെയ് 21-ന് നടന്ന ചാനൽ ചർച്ചയിലാണ് എബിവിപി പ്രവർത്തകരെ വൈശാഖ് അധിക്ഷേപിച്ചത്. ചാനൽ ചർച്ചയ്‌ക്ക് പിന്നാലെ കൊല്ലപ്പെട്ടവരെ മോശക്കാരാക്കി ചിത്രീകരിച്ച സിപിഎം നേതാവിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.
പമ്പ പരുമല കോളേജിൽ 1996-ലെ എസ്എഫ്ഐ ആക്രമണത്തിൽ കൊലപ്പെട്ട എബിവിപി പ്രവർത്തകർക്കെതിരെയായിരുന്നു സിപിഎം നേതാവ് വൈശാഖൻ മോശം പരാമർശം നടത്തിയത്. എബിവിപി പ്രവർത്തകനായിരുന്ന അനു, കരുണാകരൻ, സുജിത്ത് എന്നിവരാണ് എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ പമ്പാനദിയിൽ കൊല്ലപ്പെട്ടത്.