തൃശൂർ: കേന്ദ്ര സർക്കാർ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ പേര് പരാമർശിക്കാതെ വീഡിയോ പുറത്തിറക്കി ഇടത് സംഘടന. ഭാരത് ഉദ്യമി സ്‌കീമിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ വീഡിയോയാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്. ബിഎസ്എൻഎൽ വഴി എല്ലാ ഗ്രാമങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കാനുള്ള കേന്ദ്രപദ്ധതിയാണ് ഭാരത് ഉദ്യമി സ്‌കീം.
തൃശൂരിലെ സിപിഐ സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറാണ് ബിഎസ്എൻഎല്ലിലെ ഇടത് ജീവനക്കാരെ കൂട്ടുപിടിച്ച് വീഡിയോ പുറത്തിറക്കിയത്. വീഡിയോയിൽ കേന്ദ്രസർക്കാർ പദ്ധതിയാണെന്ന് സുനിൽകുമാർ പറയുന്നില്ല. പകരം ബിഎസ്എൻഎല്ലിന്റെ നേതൃത്വത്തിലുള്ള പദ്ധതി എന്ന് മാത്രമാണ് സുനിൽ കുമാർ പ്രചരിപ്പിക്കുന്നത്.
നിലവിൽ ഔദ്യോഗിക പദവികളില്ലാത്ത സുനിൽ കുമാർ എന്ത് മാനദണ്ഡത്തിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വീഡിയോ നീക്കം ചെയ്യുകയായിരുന്നു.