ചണ്ഡീഗഡ്: പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഭാര്യ വേക്ക്ലാൻഡിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. സുഹൃത്തുക്കളും ഇവരെ അനുഗമിച്ചിരുന്നു.
സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സച്ച്ഖണ്ഡ് ശ്രീ ഹർമന്ദർ സാഹിബും ഇരുവരും സന്ദർശിച്ചു. ക്ഷേത്ര ദർശനം നടത്താൻ അമൃത്സറിലെത്തിയ ഗാർസെറ്റിയെയും കുടുംബാംഗങ്ങളെയും നിരവധി സമ്മാനങ്ങൾ നൽകിയാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സ്വീകരിച്ചത്.
സുവർണ ക്ഷേത്രത്തിലെ ഇൻഫർമേഷൻ സെൻ്ററിൽ സ്വർണത്തിൽ തീർത്ത ക്ഷേത്രത്തിന്റെ മാതൃകയും പുസ്തകങ്ങളും പുടവയും നൽകി ആദരിച്ചു. ഇതിന്റെ ചിത്രങ്ങൾ ഗാർസെറ്റി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച സേവയിലും അദ്ദേഹം കുടുംബത്തോടൊപ്പം പങ്കെടുത്തു.
ലോകത്തിൽ പവിത്രമായ ചില സ്ഥലങ്ങളുണ്ട്. ഈ സുവർണ ക്ഷേത്രം ആ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് ഗാർസിറ്റി എക്സിൽ കുറിച്ചു. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് യുഎസ് പ്രതിനിധി ക്ഷേത്രത്തെ കുറിച്ച് വിവരിച്ചത്. ക്ഷേത്ര ദർശനത്തെ കുറിച്ച് ക്ഷേത്ര സന്ദർശക പുസ്തകത്തിലും ഗാർസെറ്റി തന്റെ അനുഭവം രേഖപ്പെടുത്തി.
#WATCH | US Ambassador to India Eric Garcetti paid obeisance at the Golden Temple in Amritsar. (26.02) pic.twitter.com/MGx5sPuGQC
— ANI (@ANI) February 27, 2024