തിരുവനന്തപുരം : വട്ടിയൂർക്കാവിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സാദിഖ് ബാഷയെ ഉടൻ എൻഐഎയ‌്ക്ക് കൈമാറും. കഴിഞ്ഞ ദിവസം വൈകിട്ടാണ് സാദിഖിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്‌റ്റ് ചെയ‌്തത്. പോലീസ് സ്‌റ്റിക്കർ വാഹനത്തിൽ പതിച്ചതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് സാദിഖ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ അടക്കം എൻഐഐയുടെ കേസ് നിലവിലുണ്ട്.
വട്ടിയൂർക്കാവ് ജമാ അത്ത് പരിസരത്ത് നിന്നാണ് ബാഷ പിടിയിലായത് . പിണങ്ങി കഴിയുന്ന ഭാര്യയെ അനുനയിപ്പിക്കാനായാണ് സാദിഖ് ബാഷ എത്തിയത് . വിവാഹമോചനത്തിനായി ഇവർ പള്ളിക്കമ്മറ്റി വഴി നീങ്ങിയിരുന്നു . ഇക്കാര്യം ചർച്ച ചെയ്യാൻ വന്ന സാദിഖ് പള്ളിയിൽ വച്ചും വഴക്കുണ്ടാക്കിയിരുന്നു. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ പോലീസ് എത്തുകയായിരുന്നു . 24 മാസം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയതാണ് സാദിഖ് ബാഷ . നൂറുൽ ഹാലിഖ്, നാസർ,ഷാഹുൽ ഹമീദ് എന്നിവരാണ് കാറിൽ ബാഷയ്‌ക്കൊപ്പം ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.