ഗാന്ധിനഗർ: ഗുജറാത്തിലും കൈ തളരുന്നു. കോൺഗ്രസ് എംപിയും മകനും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. രാജ്യസഭ എംപി നരൻ റത്വയും മകൻ സംഗ്രാംസിംഗ് റത്വയുമാണ് ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ അഹമ്മദബാദിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
അഞ്ച് തവണ ലോക്സഭാ എംപിയായ നരൻ റത്വ, 2004 ലെ യുപിഎ സർക്കാരിലെ റെയിൽവേ സഹമന്ത്രിയായി. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിൽ നിന്നുള്ള അദ്ദേഹം ആദിവാസി സമൂഹത്തിൽ നിന്നാണ് ഉയർന്ന് വന്നത്.
സംഗ്രാംസിംഗ് 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഛോട്ടാ ഉദേപൂർ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഛോട്ടാ ഉദേപൂർ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റായും ഗുജറാത്ത് യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൂടിയാണ് സംഗ്രാംസിംഗ്.















