മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024- ഭാഗ്യം നിറഞ്ഞ വർഷമാണ്. നിരവധി ഹിറ്റുകളാണ് ഈ വർഷത്തിന്റെ ആദ്യം പിറന്നത്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളും ചിത്രങ്ങളെ ഏറ്റെടുത്ത് കഴിഞ്ഞു. പ്രേമലുവും ഭ്രമയുഗവും ഇതിനോടകം 50 കോടി ക്ലബിൽ ഇടം നേടി. വൻ വിജയം നേടി ചിത്രങ്ങൾ എല്ലാം മുന്നേറുമ്പോൾ മലയാള സിനിമയെക്കുറിച്ച് തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമ പറഞ്ഞ വാക്കുകളാണ് എക്സിൽ ശ്രദ്ധേയമാകുന്നത്.
മലയാള സിനിമയെ താഴ്‌ത്തിക്കെട്ടുന്ന തരത്തിലാണ് കാർത്തിക് രവിവർമയുടെ പോസ്റ്റ്. മലയാള സിനിമയ്‌ക്ക് ലഭിക്കുന്ന ഹൈപ്പിൽ വലിയ കാര്യമില്ലെന്നാണ് കാർത്തികിന്റെ വാദം. പുറത്തുവരുന്ന കണക്കുകളും സിനിമയെക്കുറിച്ചും ഊതിപെരുപ്പിച്ചാണ് പലരും പറയുന്നതെന്നാണ് കാർത്തിക്കിന്റെ പോസ്റ്റ്. മലയാള സിനിമാ മേഖല തകർച്ചയുടെ വക്കിലാണെന്നുമാണ് പോസ്റ്റ്. ഇതിനോടൊപ്പം സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിരുന്നു. 2023 ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് ഹിറ്റ് ആയതെന്നുമാണ് രവിവർമയുടെ പോസ്റ്റ്.
പോസ്റ്റ് വൈറലായതിന് പിന്നാലെ കാർത്തിക്കിനെ വിമർശിച്ച് മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും രംഗത്ത് വന്നിരുന്നു. കണ്ടന്റിന്റെ കാര്യത്തിൽ മലയാള സിനിമകൾ എന്നും മുന്നിലാണെന്നാണ് കമന്റിലൂടെ ആരാധകർ പറയുന്നത്. ഇന്ത്യൻ സിനിമാ ലോകത്ത് മലയാള സിനിമാ ചർച്ചയാകുമ്പോൾ ഇത്തരത്തിലൊരു പോസ്റ്റിന്റെ ആവശ്യമില്ലെന്നും കമന്റുകളുണ്ട്.
படம் நல்லா இருந்தா நல்லா இருக்குனு மட்டும் சொல்லுங்கடா…
Malayalam Industryக்கு சேர்த்து கேரளா ஜால்ட்ரா அடிக்காதீங்கடா ஜிங்ஜக் ஜிங்ஜக் @saloon_kada @Trendswoodcom @Ayyappan_1504 @VenkatRamanan_
ஜிங்ஜக் ஜிங்ஜக் pic.twitter.com/oTACFtfkMX— Karthik Ravivarma (@Karthikravivarm) February 22, 2024















