എറണാകുളം: കൊച്ചി പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കൊല്ലപ്പെട്ടത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ ഒളിവിൽ പോയി.
2021ൽ കുമ്പളങ്ങയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















