ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം ദൃഢമാക്കാൻ സാധിക്കുന്നതിൽ ഇന്ത്യയ്‌ക്ക് അഭിമാനമുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ വികസന യാത്ര അയൽ രാജ്യത്തിനൊപ്പം തുടരുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള യുവജന പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
” ഇന്ത്യയും ബംഗ്ലാദേശും ചരിത്രത്തിലും, സംസ്‌കാരത്തിലും, ത്യാഗത്തിലും അധിഷ്ഠിതമായ അതുല്യമായ ബന്ധമാണ് പങ്കിടുന്നത്. ബംഗ്ലാദേശിനൊപ്പം വികസന യാത്ര പങ്കിടുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു.”- ദ്രൗപദി മുർമു പറഞ്ഞു.
A 100 member youth delegation from Bangladesh called on President Droupadi Murmu at Rashtrapati Bhavan.
The President said that the presence of the youth delegation in India demonstrates the enduring spirit of cooperation and friendship that defines India-Bangladesh ties. She… pic.twitter.com/0E4jZmVv6N
— President of India (@rashtrapatibhvn) February 27, 2024
ഇന്ത്യയ്‌ക്ക് ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമുണ്ട്, കല, സംഗീതം, ക്രിക്കറ്റ്, ഭക്ഷണം എന്നിവയോട് പൊതുവായ സ്‌നേഹമാണുള്ളത്. ബംഗ്ലാദേശുമായി ഈ സ്‌നേഹബന്ധം ഊട്ടിഉറപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ടാഗോർ രചിച്ച നമ്മുടെ ദേശീയഗാനം അഭിമാനത്തിന്റെ ഉറവിടമാണെന്നും രാഷട്രപതി പറഞ്ഞു. ബാൾ സംഗീതത്തോട് ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടമുണ്ട്. കാസി നസ്‌റുൽ ഇസ്ലാമിന്റെ കൃതികൾ ഇരുരാജ്യങ്ങളുടേയും ഐക്യവും നാനാത്വവും പൈതൃകവും ചൂണ്ടിക്കാണിക്കുന്നു. ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് ഉയർന്ന മൂല്യം നൽകുന്നുണ്ടെന്നും അത് നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും അവിടെ നിന്നെത്തിയ യുവജനങ്ങളോട് സംവദിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
വിദേശകാര്യമന്ത്രാലയവും യുവജനകാര്യ, കായിക മന്ത്രാലയവും സംയുക്തമായി ചേർന്ന് 2012ലാണ് ബംഗ്ലാദേശ് യൂത്ത് ഡെലിഗ്രേഷൻ പ്രോഗ്രാം ആരംഭിച്ചത്. ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം വളർത്തിയെടുക്കുക, യുവാക്കൾക്കിടയിൽ മൂല്യങ്ങളും സംസ്‌കാരവും വളർത്തിയെടുക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.