അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്താൻ ഡ്രോണുകളെ വെടിയുർത്ത് തുരത്തി ഇന്ത്യൻ സൈന്യം. പൂഞ്ചിലും കശ്മീരിലുമാണ് സംഭവങ്ങൾ. ഡ്രോൺ വഴി ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ പരിശോധനയിലാണ് ഡ്രോണുകൾ കണ്ടെത്തിയത്.
എൽഒസിക്ക് സമീമുള്ള പൂഞ്ച് സെക്ടറിലായിരുന്നു അതിക്രമിച്ച് കടക്കാനുള്ള ശ്രമം നടത്തിയത്. സൈന്യം വെടിയുതിർത്തതോടെ ഡ്രോണുകൾ പിഒകെയിലേക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു. രണ്ടു ഡസൻ റൗണ്ട് സൈന്യം വെടിവയ്പ്പ് നടത്തി. തുടർന്ന് പ്രദേശത്ത് സൈന്യം വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആയുധങ്ങളോ മയക്കുമരുന്നുകളോ ലഭിച്ചില്ല.