​ഗുരുവായൂരപ്പനെ തൊഴുതു വണങ്ങി ജയറാമും പാർവതിയും; ചിത്രങ്ങൾ വൈറൽ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​ഗുരുവായൂരപ്പനെ തൊഴുതു വണങ്ങി ജയറാമും പാർവതിയും; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 06:08 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ജയറാമും പാർവതിയും. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ദർശനം നടത്തിയത്. ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രസാദ ഊട്ടായ കഞ്ഞിയും മുതിരപ്പുഴുക്കും കഴിച്ചാണ് ഇരുവരും മടങ്ങിയത്. ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ ​ഗുരുവായൂർ ക്ഷേത്രത്തിന്റെ സമൂഹമമാദ്ധ്യമ പേജിൽ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരപ്പനെ കണ്ട് മനസ്സറിഞ്ഞു തൊഴുന്ന ഇരുവരുടെയും ചിത്രത്തിനു നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചിത്രങ്ങൾക്കൊപ്പം കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ‘ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളായ ജയറാം -പാർവതി ദമ്പതിമാർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഇരുവരെയും സ്വീകരിച്ചു. ഭഗവദ് ദർശനത്തിനു ശേഷം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെത്തി പ്രസാദ ഊട്ടിലും അവർ പങ്കെടുത്തു. കഞ്ഞിയും മുതിരപ്പുഴുക്കും ആസ്വദിച്ചായിരുന്നു ജയറാമും പാർവ്വതിയും മടങ്ങിയത്.’- എന്നായിരുന്നു കുറിപ്പ്.

 

View this post on Instagram

 

A post shared by ഗുരുവായൂർ (@guruvayoor_uptodate)

ചിത്രങ്ങളിലും പ്രചരിക്കുന്ന വീഡിയോയിലും ​ഗുരുവായൂരിലെത്തിയ ജയറാമിന്റെ കയ്യിൽ കാർഡുകൾ ഉണ്ടായിരുന്നത് കാണാവുന്നതാണ്. ഇരുവരുടെയും മകളായ മാളവിക ജയറാമിന്റെ കല്യാണക്കത്ത് ​ഗുരുവായൂരപ്പന് സമർപ്പിക്കാൻ എത്തിയതാണോ എന്ന തരത്തിലായിരുന്നു കമന്റുകൾ.

Tags: parvathyjayaram
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies