രഞ്ജികളിക്കാതെ ധാർഷ്ട്യത്തിൽ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും തിരിച്ചടി. വാർഷിക കരാറിൽ നിന്നും ഇരുവരെയും ബിസിസിഐ പുറത്താക്കി. പുതിയ കരാറിന് ഇരുവരെയും പരിഗണിച്ചില്ലെന്നും വ്യക്തമാക്കി. അതേസമയം മലയാളി താരം സഞ്ജു സാംസണെ സി ഗ്രേഡിൽ നിലനിർത്തി. യുവതാരങ്ങൾ കരാർ നൽകിയ ബിസിസിഐ ടെസ്റ്റിൽ തിളങ്ങിയ താരങ്ങളെ വരും വർഷങ്ങളിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
എകദിന ടി20 പരമ്പരകളിൽ തിളങ്ങിയ റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദൂബെ, രവി ബിഷ്ണോയി,ജിതേഷ് ശർമ്മ, രജത് പട്ടീദാർ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ ചാഹലിനെ പരിഗണിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളിനെ ബി ഗ്രേഡിൽ ഉൾപ്പെടുത്തി. മുഹമ്മദ് സിറാജിനും ഗില്ലിനും എ ഗ്രേഡിലേക്ക് സ്ഥാന കയറ്റം നൽകി. അതേസമയം ചില പ്രമുഖരും വാർഷിക കരാറിൽ നിന്ന് പുറത്തായി.എപ്ലസ് വിഭാഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് 7 കോടിയാണ് ലഭിക്കുന്നത്. ഗ്രേഡ് എയിലേക്ക് വരുമ്പോൾ ഇത് 5 കോടിയാകും. ഗ്രേഡ് ബിയിലേക്ക് വരുമ്പോൾ 3 കോടിയും ഗ്രേഡ് സിക്ക് ഒരു കോടിയുമാണ് പ്രതിഫലമായി ലഭിക്കുക. ഗ്രേഡിൽ ഉൾപ്പെട്ടവരെ അറിയാം.
Grade A+ (4 Athletes)
Rohit Sharma, Virat Kohli, Jasprit Bumrah and Ravindra Jadeja.
Grade A (6 Athletes)
R Ashwin, Mohd. Shami, Mohd. Siraj, KL Rahul, Shubman Gill and Hardik Pandya.
Grade B (5 Athletes)
Surya Kumar Yadav, Rishabh Pant, Kuldeep Yadav, Axar Patel and Yashasvi Jaiswal.
Grade C (15 Athletes)
Rinku Singh, Tilak Verma, Ruturaj Gaekwad, Shardul Thakur, Shivam Dube, Ravi Bishnoi, Jitesh Sharma, Washington Sundar, Mukesh Kumar, Sanju Samson, Arshdeep Singh, KS Bharat, Prasidh Krishna, Avesh Khan and Rajat Patidar.















