വിവാഹ ശേഷം ആദ്യമായി ചെന്നൈയിലെ കപാലീശ്വരക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രം പങ്കുവച്ചത്. ‘എല്ലാം ആരംഭിച്ച കപാലീശ്വരക്ഷേത്ര സന്നിധിയിൽ എന്ന കുറിപ്പോടെയായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്.
View this post on Instagram
ഗോപികയുമായുള്ള ആദ്യ കൂടിക്കാഴ്ച കപാലീശ്വരക്ഷേത്രത്തിൽ വച്ചായിരുന്നു എന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ജിപി പറഞ്ഞിരുന്നു. തന്റെ ഇഷ്ട ദൈവമാണ് കപാലീശ്വരൻ. അതുകൊണ്ടുതന്നെയാണ് ആദ്യ കൂടിക്കാഴ്ച ക്ഷേത്രത്തിലാക്കിയത്. ചെന്നൈയിൽ എത്തുമ്പോഴെല്ലാം കപാലീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താതെ പോകാറില്ലെന്നും ജിപി പറഞ്ഞിരുന്നു.















