ഭാരതത്തിന്റെ നേട്ടങ്ങളെയും ആഗോളതലത്തിൽ ഇന്ത്യ നടത്തിയ ഇടപെടലുകളെയും പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗോറ്റ്സ്. പുത്തൻ ചിന്തകളുള്ള പുരാതന രാജ്യമാണ് ഭാരതതെന്നും സ്വയം നവീകരിക്കാൻ സാധിക്കുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അദ്ദേഹം തന്റെ ബ്ലോഗായ ഗേറ്റ്സ് നോട്ടസിലാണ് ഇന്ത്യയെ പ്രശംസിച്ച് വാക്കുകൾ പങ്കുവച്ചത്. ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
ഇന്ത്യ ഒരേസമയം പുതുമയെയും പൈതൃകത്തെയും ചേർത്തുപിടിക്കുന്നു എന്നായിരുന്നു ഗേറ്റ്സ് പറഞ്ഞത്. ആഗോളതലത്തിൽ വാക്സിൻ എത്തിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെയും ഡിജിറ്റൽ വികസനത്തെയയും അദ്ദേഹം പ്രകീർത്തിച്ചു. വാക്സിൻ നിർമ്മാണം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പണമിടപാട്, ആധാർ എന്നിവയും അദ്ദേഹം ഉയർത്തിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഗേറ്റ്സ് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ പ്രവർത്തനങ്ങളെ എങ്ങനെ എല്ലാവരുലേക്കും എത്തിക്കാമെന്നത് ചർച്ച ചെയ്യുമെന്നും ഗേറ്റ്സ് പറഞ്ഞു. ഇന്ത്യയുമായി ഏതെല്ലാം മേഖലകളിൽ ഗേറ്റ്സ് ഫൗണ്ടേഷന് സഹകരിക്കാമെന്നതും അതുവഴി ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ എത്തിക്കാമെന്നതും ചർച്ചയിൽ ഉൾപ്പെടും.















