അതേ.. ഒടുവിൽ അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബോളിവുഡ് ലോകത്തെ ജനപ്രിയ താരദമ്പതികളായ രൺവീർ സിംഗിനും ദീപിക പദുക്കോണിനും കുഞ്ഞ് ജനിക്കാൻ പോകുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ദേശീയ മാദ്ധ്യമങ്ങളിലും ആരാധകർക്കിടയിലും വാർത്ത പരന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ താരങ്ങൾ തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്കുവച്ച പോസ്റ്റിൽ നിന്നും ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. ”സെപ്റ്റംബർ 2024” എന്നാണ് പങ്കുവച്ച പോസ്റ്റിലുള്ളത്.
View this post on Instagram
അഞ്ച് വർഷം മുമ്പായിരുന്നു ദീപികയും രൺവീറും തമ്മിലുള്ള വിവാഹം. താരദമ്പതികൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന അഭ്യൂഹം ഏറെ നാളായി പ്രചരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ദമ്പതികൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി. നിലവിൽ മൂന്ന് മാസം ഗർഭിണിയാണ് ദീപികയെന്നാണ് വിവരം.















