എറണാകുളം:സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ആക്രമിച്ചെന്ന കേസിൽ എട്ടുപ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. കടിച്ചേരി അജി (1), തരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3), പാര ശശി (4), എളംതോട്ടത്തിൽ മനോജ് (5), കുനിയിൽ സനൂബ് (6), ജയപ്രകാശൻ (7) കൊവ്വേരി പ്രമോദ് (8), തൈക്കണ്ടി മോഹനൻ (9) എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. രണ്ടാം പ്രതി ഒഴികെ മറ്റെല്ലാവരെയും കോടതി വെറുതെവിട്ടു. 1999 ഓഗസ്റ്റ് 25ന് തിരുവോണദിവസം പി. ജയരാജനെ വീട്ടിൽ കയറി അക്രമിച്ചു എന്നതാണ് കേസ്. വധശ്രമത്തിനായിരുന്നു കേസെടുത്തത്.