തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല. വെള്ളറട സ്വദേശി ബിജോയ് ലാലിനെയാണ് കാണാതായത്. ആർആർഎഫ് ന്റെ മലപ്പുറം ഹെഡ്ക്വാർട്ടേസിലെ ഉദ്യോഗസ്ഥനായിരുന്നു ബിജോയ്. സംഭവത്തിൽ പരാതിയുമായി ബിജോയിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
മലപ്പുറം ഹെഡ്‌ക്വേട്ടേഴ്‌സിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥനെ കാണാതായത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ മൗനത്തിലാണെന്ന് കുടുംബം പരാതിയിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ നിരന്തരമായ മാനസിക പീഡനം മകൻ അനുഭവിച്ചിരുന്നതായി കുടുംബം ആരോപക്കുന്നു.















