തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. പരശുറാം പെട്‌ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ആവസാനഘട്ട ചിത്രീകരണം ചെന്നൈയിലായിരിക്കും നടക്കുക. വിദേശത്തായിരുന്നു ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം നടന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിലെ ആദ്യ പോസ്റ്ററും, ടീസറും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ആദ്യ ഗാനവും ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മാതാവുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഏപ്രിൽ 5 ന് ചിത്രം തിയേറ്ററുകളിൽ എത്തും.















