മുംബൈ: പോലീസ് സ്റ്റേഷനുകളിൽ സിസിടിവിയുണ്ടാകണമെന്ന് മഹാരാഷ്‌ട്ര പോലീസ് മേധാവി രശ്മി ശുക്ല. ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിന് വെടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവി സിസിടിവിയുടെ ആവശ്യകത ഉയർത്തിക്കാട്ടിയത്.
ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും രശ്മി ശുക്ല ഉത്തരവിട്ടു. കേസുകളിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവാണെന്നും ഡിജിപി പുറപ്പെടുവിച്ച സർക്കുലർ പറയുന്നു.