ക്രിക്കറ്റിലെ മാൻ ഓഫ് ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ കാഥയാണ് താരം വെളിപ്പെടുത്തിയത്. 2015-ലാണ് താരത്തെ മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയ്‌ക്ക് ടീമിലെത്തിക്കുന്നത്. യു.കെ 7 റൈഡര്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സമ്മാനത്തുക മുഴുൻ ആ കളിക്കാരനായിരിക്കുമെന്നാണ് താൻ മുൻപ് കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ആ തുക ടീം അംഗങ്ങൾ തുല്യമായി പങ്കിടുകയാണ് ചെയ്യുന്നത്. അത് ടീം സ്പിരിറ്റാണെന്നും ഹാർദിക് പറഞ്ഞു.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ താത്പ്പര്യമില്ലാത്ത ആളാണ്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടെ ഞാന്‍ അപൂര്‍വമായി മാത്രമെ പുറത്തു പോവാറുള്ളു. അതും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം.വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ 50 ദിവസമൊക്കെ ഞാന്‍ കഴിഞ്ഞിട്ടുണ്ട്-ഹാർദിക് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് നായകനായാണ് മുംബൈയിലേക്ക് താരത്തിന്റെ മടക്കം. ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഈ നീക്കമുണ്ടാക്കിയത്.