തിരുവനന്തപുരം: വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ച 15 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ റെസ്റ്റോറന്റിൽ പരിശോധന നടത്തി. ആഴ്‌ച്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റെസ്റ്റോറന്റിൽ നിന്നും പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.