റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികൾ നടന്നു.
നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഗുജറാത്തിലെ ജാംനഗറിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ഇന്നാണ് വിവാഹാഘോഷങ്ങൾ ആരംഭിച്ചത്.
വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങൾക്കും മറ്റ് അതിഥികൾക്കും വൻ സ്വീകരണമാണ് അംബാനി കുടുംബം ഒരുക്കിയിരുന്നത്.
ബോളിവുഡ് സിനിമാ മേഖലയിൽ നിന്നും രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന, മഹേന്ദ്ര സിംഗ് ധോണി, അനിൽ കപൂർ, സോനം കപൂർ, ഷാനയ കപൂർ, ദിഷ പടാനി, സുനിൽ ഷെട്ടി, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവർ വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തി.
കുടുംബ സമേതമാണ് താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസം മുമ്പായാണ് വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നത്.
വിവാഹ ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞദിവസം അന്നസേവ നടത്തിയിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ 51,000 ജനങ്ങൾ അന്നസേവയിൽ പങ്കെടുത്തു.
വിവാഹത്തിന് വലിയ ഒരുക്കങ്ങളാണ് അംബാനി കുടുംബം ഒരുക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള 2,500 ഭക്ഷണ വിഭവങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിനെത്തുന്ന അതിഥികളെയെല്ലാം മധുരപലഹാരങ്ങൾ നൽകിയാണ് സ്വീകരിക്കുക. ഭക്ഷണമൊരുക്കാനായി ഇൻഡോറിൽ നിന്ന് 65 പാചക വിദഗ്ധരെയും എത്തിച്ചിട്ടുണ്ട്.