കേന്ദ്ര സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്കായിതാ ഐആർഇഎൽ ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേരളം ഉൾപ്പെടെ വിവിധയിടങ്ങളിലേക്കാണ് നിയമനം. ആകെ 67 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15-ന് മുമ്പ് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം.
ഐ ടി ഐ/ എൻ എ സി യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.ട്രേഡ്സ്മാൻ ട്രെയിനി (ITI)- ഫിറ്റർ- 46, ട്രേഡ്സ്മാൻ ട്രെയിനി (ITI)- ഇലക്ട്രീഷൻ- 16, ട്രേഡ്സ്മാൻ ട്രെയിനി (ITI)- അറ്റൻഡന്റ്- ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (AOCP)- 5 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതിൽ കേരളത്തിൽ ട്രേഡ്‌സ്മാൻ ട്രെയിനി ഫിറ്റർ തസ്തികയിൽ 15, അറ്റന്റർ ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് തസ്തികയിൽ ഒരു ഒഴിവുമാണ് ഉള്ളത്. ട്രേഡ്‌സ്മാൻ ട്രെയിനി (ഐ ടി ഐ) അറ്റൻഡന്റ് ഓപ്പറേറ്റർക്ക് കെമിക്കൽ പ്ലാന്റ് തസ്‌കിയിൽ അപേക്ഷകന് അറ്റൻഡന്റ് ഓപ്പറേറ്ററിൽ (കെമിക്കൽ പ്ലാന്റ്) ഐ ടി ഐ/എൻ എ സി ഉണ്ടായിരിക്കണം. പ്ലസ്ടു സയൻസ് വിഭാഗത്തിൽ കെമിസ്ട്രിയിൽ 50 ശതമാനം മാർക്കുള്ളവർക്കേ അപേക്ഷിക്കാനാകൂ.രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
ഒരു വർഷത്തേയ്‌ക്കാണ് നിയമനം. 35 വയസാണ് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി. പരിശീലന കാലയളവിൽ 20,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 22,000 രൂപ മുതൽ 88,000 രൂപ വരെ ശമ്പളം ലഭിക്കും. മുംബൈ, ഭോപ്പാൽ, വിശാഖപട്ടണം, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, നാഗർകോവിൽ, കട്ടക്ക്, ഭുവനേശ്വർ എന്നിവിടങ്ങളിൽ വച്ചായിരിക്കും എഴുത്തുപരീക്ഷ നടക്കുക. 500 രൂപയാണ് അപേക്ഷാ ഫീസ്.















